Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby Shower

കു​ഞ്ഞ​തി​ഥി​യെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ സ​മാ​ന്ത; ഗ​ർ​ഭ​കാ​ല​ച​ട​ങ്ങി​ന്‍റെ ചി​ത്ര​വു​മാ​യി താ​രം  

ഗ​ർ​ഭ​കാ​ല​ത്തി​ലെ മ​നോ​ഹ​ര​മാ​യ ച​ട​ങ്ങു​ക​ൾ പ​ങ്കു​വ​ച്ച് ന​ടി സ​മാ​ന്ത റൂ​ത്ത് പ്ര​ഭു. ശ്രീ​വി​ദ്യാ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക​ലാ ആ​വ​ര​ണം(​ശ്രീ​ക​ൽ​പ്പം) എ​ന്ന പ്ര​ത്യേ​ക അ​നു​ഷ്ഠാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ആ​ത്മീ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് താ​രം ത​ന്‍റെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 

ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ അ​റി​വി​ല്ലാ​തെ​യാ​ണ് ച​ട​ങ്ങി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ഓ​രോ ച​ട​ങ്ങി​ന്‍റെ​യും പ്രാ​ധാ​ന്യം പൂ​ജാ​രി വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യെ​ന്നും സാ​മ​ന്ത കു​റി​ച്ചു. 

സ​മാ​ന്ത​യു​ടെ വാ​ക്കു​ക​ൾ: 

‘‘ഞാ​ൻ എ​പ്പോ​ഴും ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ ആ​ചാ​ര​ത്തി​നും പി​ന്നി​ലെ അ​ർ​ഥം എ​നി​ക്ക് പൂ​ർ​ണ​മാ​യി മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും, അ​തി​നു പി​ന്നി​ൽ അ​തി​നേ​ക്കാ​ൾ വ​ലി​യ എ​ന്തോ ഒ​ന്നു​മു​ണ്ടെ​ന്ന് ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു...

ഒ​രു മ​ന്ത്ര​ത്തി​ന്‍റെ ശ​ബ്ദ​ത്തി​ലും, ജ​പി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഊ​ർ​ജ​ത്തി​ലും, ത​ല​മു​റ​ക​ളാ​യി പ​ക​ർ​ന്നു​ന​ൽ​ക​പ്പെ​ട്ട പു​രാ​ത​ന​മാ​യ അ​നു​ഷ്ഠാ​ന​രീ​തി​ക​ളി​ലും.’’

 

Latest News

Corehub Up